Saturday, September 8, 2012

                           ഇ-മെയില്‍ എന്ന വിദ്വാന്‍


ഇന്നത്തെ കാലഘട്ടത്തിലെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി "-മെയില്‍" മാറിയിരിക്കുന്നു.
ചിത്രങ്ങളുടെയും ലേഖനങ്ങളുടെയും മറ്റും കൈമാറ്റത്തിനും നമ്മുടെ ആശയവിനിമയം ലളിതമാക്കുന്നതിനും നമ്മള്‍ ഇ-മെയില്‍  
ഉപയോഗിക്കുന്നു. ആങ്ങനെ അനന്തമായ സാധ്യതകള്‍ ഇന്ന് ഇ-മെയിലിനുണ്ട്. എന്നാല്‍ നിങ്ങളാരെങ്കിലും ഇ-മെയിലിന്റെ ഉത്ഭവത്തിനെക്കുറിച്ചൊ അതിന്റെ സൃഷ്ടാവിനെക്കുറിച്ചൊ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളു...
അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ "ആര്‍പ്പാനെറ്റ്" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് 1974ല്‍
"റേ ടോംലിന്‍സണ്‍" എന്ന അമേരിക്കന്‍ കമ്പ്യുട്ടര്‍ എ‍ഞ്ചിനീയറാണ് ഇ-മെയില്‍ സംവിധാനം ആദ്യമായി കണ്ടുപിടിച്ചത്. ആര്‍പ്പാനെറ്റ് എന്ന പദ്ധതിയില്‍ കമ്പ്യുട്ടര്‍ എ‍ഞ്ചിനിയര്‍മാര്‍ തമ്മില്‍ ആശയവിനിമയം സ്ഥിരമായിരുന്നു. എന്നാല്‍ കടലാസില്‍ കൂടിയുള്ള വിനിമയമല്ലാതെ വേറെ സംവിധാനം                                                       (റേ ടോംലിന്‍സണ്‍)
ഒന്നും ഉണ്ടായിരുന്നില്ല. ഈ ന്യുനത മറികടക്കാന്‍ വേണ്ടിയാണ് ടോംലിന്‍സണ്‍ ഇ-മെയില്‍ എന്ന വിദ്യ കണ്ടുപിടിച്ചത്. Send message എന്നും Read mail എന്നും പേരുള്ള രണ്ട് പ്രോഗ്രാമുകള്‍ എഴുതി ഉണ്ടാക്കി ടോംലിന്‍സണ്‍ അവ ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോളുമായി ബന്ധിപ്പിച്ചു. ഇതില്‍ Send message എന്ന പ്രോഗ്രാം സന്ദേശം കൈമാറാനും Read mail എന്ന പ്രോഗ്രാം സന്ദേശം മറ്റൊരു കമ്പ്യൂട്ടറില്‍ വായിക്കാനുമായിരുന്നു. കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ “QWERTYUIOP” എന്ന അക്ഷരങ്ങളാണ് ആദ്യത്തെ ഇ-മെയില്‍ സന്ദേശം. ഇത് അയച്ചതോ അദ്ധേഹത്തിന്റെ തൊട്ടുപിന്നിലിരുന്നിരുന്ന സഹപ്രവര്‍ത്തകനും.
-മെയില്‍ വിലാസത്തിലെ “@” എന്ന പ്രതീകവും ടോംലിന്‍സണ്‍ തന്നെയായിരുന്നു രൂപകല്‍പ്പന ചെയ്യതത്. ഒരാള്‍ ഏത് കമ്പ്യുട്ടറില്‍ ഇരിക്കുന്നു (at what computer) എന്നറിയാനാണ് അന്ന് അദ്ധേഹം ഈ ചിഹ്നം ഉപയോഗിച്ചിരുന്നത്.

 







അവലംബം : നിങ്ങളറി‍ഞ്ഞോ?(പുസ്തകം)

No comments:

Post a Comment

About us