Saturday, May 2, 2015

എന്റെ അമ്മയുടെ  ഓര്‍മ്മയിലെ ഓണം ...




 എന്റെ അമ്മയുടെ  ഓര്‍മ്മയിലെ ഓണം ...




അത്തം മുതല്‍ 10 ദിവസവും പൂക്കളമിടും. എല്ലാ ദിവസവും ഉച്ചകഴി‌‌‌‌‍ഞ്ഞ് ഇലക്കുമ്പിളുമായി കൂട്ടുകാരുമൊത്ത്
 പൂപറിക്കാന്‍ പോകും. തുമ്പപ്പു, കാക്കപ്പു, കിളിപ്പു, ചിരവപ്പു എന്നീ പൂക്കളാണ് പറിക്കുന്നത്.
  മുക്കൂറ്റി അതാത് ദിവസം രാവിലെയാണ് പറിക്കുക. അച്ഛന്‍ ആണ് പൂക്കളമിടാന്‍ കൂടുന്നത്. ഞാനും അനിയത്തിയും അച്ഛനും കൂടിപൂക്കളം ഇടും. ആദ്യം ചാണകം കൊണ്ട് കളമെഴുതും.മൂലം നാളില്‍ മൂലകള്‍ ഉള്ള കളങ്ങളാണ് ഇടുക. അത്തത്തിന്റെ അന്നുതന്നെ കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പന്‍, കലം, കുടം, ചിരവ, ആട്ടുകല്ല്, അമ്മികല്ല് എന്നിവയുടെ മാതൃകകളും ഉണ്ടാക്കും. ഇത് എന്നും വെയിലത്തുവച്ച് നന്നായി ഉണക്കും. പതുക്കെ ഉണങ്ങി വരുമ്പോള്‍ ചെത്തി കുടുതല്‍ ഭംഗിവരുത്തും. അതിനുശേഷം ഇഷ്ടിക പൊടിച്ച് വെള്ളത്തില്‍ കലക്കി അതില്‍ ഇവയെ മുക്കി വച്ച് ചുവപ്പുനിറമാക്കി ഉണക്കിഎടുക്കം. ഈരൂപങ്ങളില്‍ അരിമാവ് കലക്കി വെളുത്ത ചുട്ടി കുത്തും. ഓണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പ് മുറ്റത്ത് കളമിടുന്ന സ്ഥലത്തിനു മുന്നിലായി ഇഷ്ടികകൊണ്ട് മൂന്നോ അഞ്ചോ നിലകളുള്ള തറയിടും. തറയെ കളിമണ്ണ്കുഴച്ച് പൊതിയും. അതിനുശേഷം ഇഷ്ടികവെള്ളം കൊണ്ട് തേച്ച് ചുവന്ന നിറമാക്കും. തറയ്ക്ക് അതിര് (വരമ്പ്) കളിമണ്ണുകൊണ്ട് ഉണ്ടാക്കും. നാലുവശവും മാവേലിക്കു കടന്നുവരാന്‍ വാതിലിടും. മഴനനയാതിരിക്കാന്‍ പന്തലും ഇടും. പന്തലില്‍ കുരുത്തോലകൊണ്ട് തോരണം തൂക്കും. ഉത്രാടത്തിന്റെയന്ന് രാത്രി തറയില്‍ അരിമാവുകൊണ്ട് ചുട്ടിയിടും..
 തൃക്കാക്കരയപ്പന്‍മാരെയും മറ്റുരൂപങ്ങളെയും തറയിലും തറയ്ക്കുചുറ്റുമായി നിരത്തും. പറയില്‍ നെല്ല് നി‌റച്ച് അതില്‍ പൂക്കുല കുത്തിനിറുത്തും. വൈകുന്നേരം കൊത്തിയരിഞ്ഞുവച്ചിരുന്ന തുമ്പക്കുടവും, കുരുത്തോലയും തറയിലും തറയ്ക്കുചുറ്റും വഴിയിലും മറ്റുമായി നിരത്തും. മാവേലിക്കുവരാനുള്ള വഴിയാണിത്. വഴി അവസാനിക്കുന്നിടത്താണ് പൂവട ഉണ്ടാക്കി ഇലയില്‍ വയ്ക്കുന്നത് നിലവിളക്കും കത്തിച്ചു വയ്ക്കം. തിരുവോണത്തിന്റെ അന്ന് പുലര്‍ച്ചെയാണ് ഇങ്ങനെ വയ്ക്കുന്നത്.
“തെക്കേക്കര വടക്കേക്കര തുമ്പാമരംപൂത്തെ
  തുമ്പക്കടകൊണ്ട് തോണിയും തീര്‍ത്തെ
  തോണിതലപ്പത്തോരാല് മുളച്ചെ
  ആലിന്റെകൊമ്പത്തോരു ഉണ്ണിപിറന്നെ.... ആര്‍പ്പോയ് ഇര്‍റോ ഇര്‍റോ" എന്ന് ഉറക്കെവിളിച്ച് പറയും. ഇതിനെ കളം കുവുക എന്നാണ് പറയുന്നത്. അപ്പോള്‍ നാട്ടിലെ കുട്ടി കള്ളന്‍മാര്‍ പതുങ്ങി വന്ന് വിളക്ക് അണച്ച് അടകട്ടുകൊണ്ടുപോകും നമ്മളാകട്ടെ മാവേലി വന്നതായി സങ്കല്‍പ്പിക്കും...
 അപ്പോ എല്ലാവര്‍ക്കും  ഓണാശംസകള്‍...

Friday, February 6, 2015

ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ ഇന്റര്‍നെറ്റ് കണക്ഷനും വേണ്ട!!

ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ ഇന്റര്‍നെറ്റ് കണക്ഷനും വേണ്ട!!



അതെ,വേണമെങ്കില്‍ ഹാക്കര്‍മാര്‍ക്ക് പാസ് വേഡും മറ്റും ചോര്‍ത്താന്‍ നെറ്റ് കണക്ഷന്‍ പോലും വേണ്ട. യാതൊരുവിധ നെറ്റ് വര്‍ക്കുകളുമായി പോലും ബന്ധിപ്പിച്ചിട്ടില്ലാത്ത കംപ്യൂട്ടറുകളില്‍ നിന്ന് പോലും വിലപെട്ട വിവരങ്ങള്‍ ചോരാം. എങ്ങനെയാണന്നല്ലെ? പറയാം.
കംപ്യൂട്ടറിലും ലാപ്ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും വ്യത്യസ്ത തരം ഡയോഡുകളും കപ്പാസിറ്ററുകളും പ്രോസസറുകളും മറ്റ് അനവധി ചിപ്പ്കളും ഉണ്ടല്ലോ ഇവയാണ് നമ്മള്‍ പറഞ്ഞുവരുന്ന ചാരന്‍മാര്‍!. ഈ ഇലക്ട്രോണിക് ഭാഗങ്ങള്‍ കംപ്യുട്ടറിലും ലാപ്പിലും മറ്റും നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ പുറത്തേക്ക് ഉത്സര്‍ജിക്കുന്നു. ഈ തരംഗങ്ങള്‍ അഥവാ സിഗ്നലുകള്‍ അപഗ്രഥിച്ച് തരംഗത്തേ ഡാറ്റകള്‍ ആക്കി കണ്‍വേര്‍ട്ട് ചെയ്യുന്നതോടെ പാസ് വേഡും മറ്റും ചോരുന്നു. ഉദാഹരണം സഹിതം വ്യക്തമാക്കിയാല്‍
ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടില്ലാത്ത ഒരു കംപ്യൂട്ടറുമായി നിങ്ങള്‍‍  ഇരിക്കുന്നു തൊട്ട്അപ്പുറത്തെ മുറിയില്‍ ഇന്റര്‍നെറ്റുംമായി കണക്റ്റാത്ത മറ്റൊരു കംപ്യൂട്ടര്‍ അല്ലെങ്കില്‍ സിഗ്നല്‍സിനെ പിടിച്ചെടുക്കാനും തിരിച്ചറിയാനും കണ്‍വേര്‍ട്ട് ചെയ്യാനും കഴിയുന്ന ഒരു ഉപകരണവുമായി ഞാന്‍. നിങ്ങള്‍ അതീവരഹസ്യവും സുപ്രധാനവുമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് കയറ്റുകയാണ് അല്ലെങ്കില്‍ ഒരു സുപ്രധാന ഓഫ് ലൈന്‍ സോഫ്റ്റ് വെയറില്‍ പാസ് വേഡ് അടിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് കരുതുക. നിങ്ങള്‍ ഓരോ കീ, കീബോര്‍ഡില്‍ അമര്‍ത്തുമ്പോഴും കംപ്യൂട്ടറിലെ ഇലക്ട്രോണിക് ഉപകരണം തുല്യമായ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു ഞാന്‍ എന്റെ കയ്യിലെ ഡീകോഡര്‍ വഴി സിഗ്നല്‍സിനെ കണ്‍വേര്‍ട്ട് ചെയ്ത് എടുക്കുന്നു. ഇതാ ഇപ്പോള്‍ ആ വിലപ്പെട്ട വിവരം എന്റെകയ്യില്‍!!
       പറയുമ്പോള്‍ വളരെ നിസാരമെന്ന് തോന്നുമെങ്കിലും സംഗതി അത്ര നിസാരമല്ല. നല്ല സാങ്കേതിക പരിജ്ഞാനമുള്ള ഒരു വ്യക്തിക്ക് നിര്‍മ്മിച്ചടുക്കാവുന്നതേയുള്ളു ഈ ഡീകോഡര്‍ എന്നാണ് ഈ ആശയത്തിന് പിന്നിലെ തലകള്‍ പറയുന്നത്.  സിഗ്നല്‍സിനെ പിടിച്ചെടുത്ത് കണ്‍വേര്‍ട്ട് ചെയുന്ന ഉപകരണംവും ചോര്‍ത്തപ്പെടേണ്ട വ്യക്തിക്ക സമീപം ഒരു ഇരിപ്പിടവും മതി. ദുര്‍ബലമായ സിഗ്നല്‍സ് വളരെ കുറഞ്ഞ പരിധിയിലെ സഞ്ചരിക്കൂ എന്നതിനാല്‍ വിദൂരങ്ങളില്‍ ഇരുന്ന് ചോര്‍ത്താന്‍ കഴിയില്ല. പിന്നെ പ്രധാന കാര്യം സ്റ്റോര്‍ചെയ്തു വച്ചിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താനും കഴിയില്ല. അപ്പപ്പോള്‍ നടക്കുന്ന റിയല്‍ ടൈം പ്രവര്‍ത്തനങ്ങള്‍ മാത്രമേ കിട്ടുകയുള്ളു. മറ്റു സാധ്യതകള്‍ കണക്കില്‍ എടുത്താല്‍ ഒരു ഔദ്യോഗിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന വ്യക്തി ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തികൊണ്ടിരിക്കുകയായിരിക്കാം. അതുമല്ലെങ്കില്‍ നമ്മള്‍ ഫ്ലാറ്റ് വാസക്കാരാണെങ്കില്‍ തൊട്ടടുത്ത റൂമിലെയോ മുകളിലെ നിലയിലെയോ താഴെയുള്ള റൂമിലേയോ  ആള്‍ക്കാര്‍ നമ്മള്‍ കംപ്യൂട്ടറില്‍ ടൈപ്പുന്നത് ചോര്‍ത്തുകയായിരിക്കാം!!

    ഈ പറഞ്ഞ കാര്യമെല്ലാം വെറും സാധ്യത അല്ലകെട്ടോ. ജോര്‍ജിയയിലെ ടെക്നോളജി റിസേര്‍ച്ചര്‍മാര്‍ ഇത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. .....ഉം സഹപ്രവര്‍ത്തകരും ആണ് ഇതിനുപിന്നില്‍. വെറും ഒരു A.M റേഡിയോയും മൊബൈല്‍ഫോണും ഉപയോഗിച്ച് അവര്‍ സിഗ്നല്‍സ് പിടിച്ചെടുക്കുകയും ചെയ്തു. ഇവരുടെ അഭിപ്രായത്തില്‍ ഇത്തരം സിഗ്നല്‍സിന്റെ പുറംന്തള്ളല്‍ തടയാന്‍ എളുപ്പമല്ലാത്രേ. ഉപകരണത്തെ ഭൗതികമായി (Physicaly) രൂപമാറ്റം വരുത്തിക്കൊണ്ട് സിഗ്നല്‍ പുറംന്തള്ളല്‍ തടയാന്‍ കഴിയില്ല പകരം വ്യക്തമല്ലാത്ത സിഗ്നല്‍സ് ഉണ്ടാക്കുന്ന രീതിയില്‍ സോഫ്റ്റ് വെയര്‍ പരിഷ്കരിച്ചുകൊണ്ട് മാത്രമേ ഇത്തരത്തിലുള്ള ചോര്‍ത്തലുകള്‍ തടയാന്‍ സാധിക്കുകയുള്ളൂ. ലാപ്പ്ടോപ്പുകളിലും കംപ്യൂട്ടറുകളിലും മാത്രമല്ല മൊബൈല്‍ ഫോണുകളും ഇത്തരം ചോര്‍ത്തലുകള്‍ക്ക് ഇരകളാകാം. ഇപ്പോള്‍ ഗവേഷക സംഘം ആന്‍ഡ്രോയിഡ് ഫോണുകളിലെ ചോര്‍ത്തല്‍ സാധ്യതകള്‍ പഠിച്ചുവരികയാണ്.

About us